കർണാടകയിലെ ശൃംഗേരിയിലുള്ള ശങ്കരാചാര്യ പ്രതിമയ്ക്കു മുകളിൽ മതമൗലികവാദികൾ കൊടി വലിച്ചെറിഞ്ഞു.ഇസ്ലാമിക ചിഹ്നമുള്ള കൊടിക്കൂറ ചിക്കമംഗളൂരുവിലെ ശൃംഗേരി താലൂക്കിലുള്ള ശങ്കരാചാര്യ പ്രതിമയുടെ മുകളിൽ സാമൂഹ്യവിരുദ്ധർ വലിച്ചെറിയുകയായിരുന്നു.കൊടിക്കൂറയിൽ ഇസ്ലാമിക മിനാരത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.
പരിസരവാസികൾ പ്രകോപിതരായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അന്വേഷണത്തിനായി കർണാടക പോലീസിലെ പ്രത്യേക സംഘം രൂപീകരിച്ചുവെന്ന് ചിക്മംഗ്ലൂർ എസ്പി വെളിപ്പെടുത്തി.









