മെഡിറ്ററേനിയൻ മേഖലയിൽ തുർക്കിയും ഗ്രീസും തമ്മിലുള്ള സംഘർഷം മൂർദ്ധന്യാവസ്ഥയിൽ.തുർക്കി കപ്പലുകൾ പിൻവാങ്ങണം എന്നാവശ്യപ്പെട്ട് ഗ്രീസ് രംഗത്തു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.സൈപ്രസിനും ഗ്രീസിനും ഇടയിലുള്ള സമുദ്ര പ്രദേശത്ത് യുദ്ധകപ്പലുകളുടെ അകമ്പടിയോടു കൂടി തുർക്കി ഖനനവും ഗവേഷണവും നടത്തുന്നതാണ് ഗ്രീസിനെ ചൊടിപ്പിച്ചത്.
തുർക്കി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നാണ് ഗ്രീസ് ആരോപിക്കുന്നത്. ഇതിനിടയിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താൻ വേണ്ടി മെഡിറ്ററേനിയനിൽ സൈനിക വിന്യാസം വർധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കിയിരുന്നു.ഇതേതുടർന്ന്, ഒരു നോവൽ ഫ്രിഗേറ്റ് വിഭാഗത്തിലുള്ള യുദ്ധക്കപ്പലും രണ്ട് റഫാൽ യുദ്ധവിമാനങ്ങളും മെഡിറ്ററേനിയൻ കടലിൽ ഫ്രാൻസ് വിന്യസിച്ചിട്ടുണ്ട്.












