മണിപ്പൂരിലെ കോൺഗ്രസിന് രാഷ്ട്രീയ പ്രതിസന്ധി.എഴു എംഎൽഎമാർ ബി.ജെ.പിയിലേക്ക്.മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻസിംഗിനൊപ്പം കോൺഗ്രസ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്.ഇവരെ സ്വാഗതം ചെയ്യാൻ മുഖ്യമന്ത്രി ബിരേൻസിംഗ് ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലെത്തിക്കഴിഞ്ഞു.ഏഴ് എംഎൽഎമാരിൽ ഒരാളായ ആർ.കെ ഇമോ സിംഗും മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടുണ്ട്.
ബി.ജെ.പി ദേശീയ നേതൃത്വത്തെ കാണുന്നതിനായി എംഎൽഎമാരും തൊട്ടുപിറകെ തലസ്ഥാനത്തേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്രാം ഹെൻറി സിംഗ്, ഒയ്‌നാം ലുഖോയ് സിംഗ്, എം.ഡി അബ്ദുൽ നാസിർ, ഗംതാങ് ഹാവോകിപ്, ഗിൻസുവാൻഹോ, പവോനാം ബ്രോജെൻ എന്നിവരാണ് പാർട്ടി വിട്ട മറ്റുള്ള ആറ് കോൺഗ്രസ് എംഎൽഎമാർ. കഴിഞ്ഞയാഴ്ച കോൺഗ്രസ് വിപ്പ് ലംഘിച്ച് നിയമസഭയുടെ ഏകദിന സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന എം.എൽ.എമാരിൽ ഈ എംഎൽഎമാരും ഉൾപ്പെടുന്നു.












