ബിക്കിനി ധരിച്ച സ്ത്രീകളോടൊപ്പം നിൽക്കുന്നതായി ഭഗവാൻ ശ്രീകൃഷ്ണനെ ചിത്രീകരിച്ചതിന് ചിത്രകാരൻ അക്രം ഹുസൈനെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ഇസ്കോൻ).ഭഗവാൻ ശ്രീകൃഷ്ണൻ ബിക്കിനിയിട്ട സ്ത്രീകളോടൊപ്പം ബാറിൽ നിൽക്കുന്നതായാണ് അസമിലെ ചിത്രകാരനായ അക്രമം ഹുസൈൻ ചിത്രീകരിച്ചിട്ടുള്ളത്. ഇതേ തുടർന്ന് ട്വിറ്ററിലൂടെ ഇയാൾക്കെതിരെ കേസെടുക്കണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ആരോഗ്യമന്ത്രി ഹിമാനന്ദ ബിസ്വ സർമ എന്നിവരോട് സംഘടന ആവശ്യപ്പെട്ടു.
അക്രം ഹുസൈൻ 2015 -ൽ വരച്ചിട്ടുള്ള ഈ ചിത്രം മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഇസ്കോൻ ചൂണ്ടിക്കാട്ടി.എന്നാൽ, ഈ ഈ വിഷയവുമായി ബന്ധപ്പെട്ട് 2015 -ൽ അക്രമിനെതിരെ കേസെടുത്തിരുന്നുവെന്നും ആ ചിത്രം ഇപ്പോൾ ആർട്ട് ഗാലറിയിൽ ഇല്ലെന്നും മന്ത്രി ഹിമാനന്ദ ബിസ്വ സർമ വ്യക്തമാക്കി.
Discussion about this post