ആസാമിലെ ചിരംഗ് പ്രവിശ്യയിൽ നടന്ന റെയ്ഡിൽ പോലീസ് ആയുധശേഖരം പിടിച്ചെടുത്തു.ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ പിടിച്ചെടുത്തത്.
കലാഷ്നിക്കോവ് സീരീസ് റൈഫിളുകൾ, മാഗസിനുകൾ, എച്ച് കെ സീരീസ് റൈഫിളുകൾ മാഗസിനുകൾ, പിസ്റ്റളുകളും വെടിയുണ്ടകൾ, ചൈനീസ് നിർമ്മിത ഗ്രനേഡുകൾ തുടങ്ങി നിരവധി വെടിക്കോപ്പുകൾ പോലീസ് കണ്ടെത്തി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.











