ഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിലെ അഞ്ച് പ്രതിസന്ധികള്‍ ചൂണ്ടിക്കാച്ചി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. എന്‍.ഡി.ടിവിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
.രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ല എന്നതാണ് പ്രധാന കാരണമായി രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുത്ത തെറ്റായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ലെന്ന് വ്യക്തമാക്കുന്നു.. ഹിന്ദിയില്‍ പരിജ്ഞാനമില്ലാത്തതാണ് രാണ്ടാമത്തെ പ്രശ്‌നം. രാഹുല്‍ പൊതുവെ നിസ്സംഗനായ പ്രഭാഷകനാണ്, പ്രത്യേകിച്ചും ഇന്ത്യയിലെ ഏറ്റവും വ്യാപകമായി മനസ്സിലാക്കുന്ന ഭാഷയായ ഹിന്ദിയില്‍ -ഗുഹ ചൂണ്ടിക്കാട്ടുന്നു.ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന് തവണ എം.പിയായിരുന്നിട്ടും ഹിന്ദിയില്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയാത്തതും രാഹുല്‍ ഗാന്ധിയെ മോശമായി ബാധിച്ചിട്ടുണ്ടെന്നും ഗുഹ വിലയിരുത്തുന്നു.
ഭരണപരമായ അനുഭവം ഇല്ലാത്തതാണ് മൂന്നാമത്തെ പോരായ്മ. ഒരു തരത്തിലുള്ള കണിശമായ ഒരു ജോലിയും രാഹുല്‍ ഇതുവരെയും ചെയ്തിട്ടില്ല അദ്ദേഹത്തിന് പ്രാപ്തിയും നിര്‍ബന്ധബുദ്ധിയുമില്ല, ഒരുസമയത്ത് ആഴ്ചകളോളം പൊതുവേദിയില്‍ നിന്ന് രാഹുല്‍ പതിവായി അപ്രത്യക്ഷമാകുന്നുവെന്ന് ഗുഹ പറയുന്നു
നിങ്ങള്‍ ആരുടെ മകനാണ് പേരക്കുട്ടിയാണ് എന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ചോദിക്കുന്ന 21ാം നൂറ്റാണ്ടിലെ വോട്ടര്‍മാരുടെ മുന്നിലേക്കാണ് രാജകീയ പരിവേഷത്തിലൂടെ രാഹുല്‍ കടന്നുപോകുന്നതെന്ന് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു. രാഹുലിനെ വെല്ലുവിളിയാകുന്ന അഞ്ചാമത്തെ കാരണമിതാണ്.







