ന്യൂഡൽഹി : സുപ്രീംകോടതി ഇന്ന് ഭാഗികമായി തുറക്കും.പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 14 ദിവസത്തേക്ക് 3 കോടതികളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കോടതിയെ കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികൾ കൂടി ഇതിനായി ഒരുക്കിയിട്ടുണ്ട്.
വാദം കേൾക്കേണ്ട അത്യാവശ്യ കേസുകൾ മാത്രം ആയിരിക്കും ഇപ്പോൾ തുറക്കുന്ന കോടതികളിൽ പരിഗണിക്കുക.മറ്റു കേസുകളിൽ വീഡിയോ കോൺഫറൻസിങ്ങ് തന്നെ തുടരും.സാഹചര്യങ്ങൾ അനുയോജ്യമാണെങ്കിൽ മാത്രമേ മറ്റു കോടതികൾ തുറക്കുകയുള്ളൂ.













Discussion about this post