ന്യൂഡൽഹി : രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സർവ്വേയായ സ്വച്ഛ് സർവേക്ഷൻ 2020 ഫലങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി 11മണിക്ക് പ്രഖ്യാപിക്കും.തുടർച്ചയായ അഞ്ചാം വർഷമാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ഏറ്റവും ശുചിത്വമുള്ളതും മാലിനി രഹിതവുമായ 129 നഗരങ്ങളാണ് അവാർഡുകൾക്ക് പരിഗണിച്ചിരിക്കുന്നത്.
കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തിന് കീഴിലാണ് സർവ്വേ നടപ്പാക്കുന്നത്. സ്വച്ഛ് മഹോത്സവ് എന്ന പരിപാടിയിൽ ഏറ്റവും നന്നായി തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. കഴിഞ്ഞ മൂന്നു വർഷമായി ഇൻഡോർ ആണ് ഒന്നാം സ്ഥാനം നില നിർത്തുന്നത്.
Discussion about this post