ജമ്മു : പാകിസ്ഥാൻ വിടാനൊരുങ്ങി മതപരിവർത്തനം ചെയ്യപ്പെട്ട സിക്ക് പെൺകുട്ടി ജഗ്ജിത് കൗറിന്റെ കുടുംബാംഗങ്ങൾ. പാകിസ്ഥാനിലെ നാൻകന സാഹിബ് നഗരത്തിലുള്ള ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് രാജ്യം വിടുന്നതിനായി അധികൃതരോട് പാസ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.ഇപ്രകാരം അഭ്യർത്ഥിച്ചുകൊണ്ട് അധികൃതർക്ക് ഇവർ കത്തയച്ചു കഴിഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ആർമി ചീഫ് ഖമർ ബജ്വ,ദി ഇന്റർ -സർവീസസ് പബ്ലിക് റിലേഷൻസ് ഡിജി ബാബർ ഇഫ്തെക്കാർ, പഞ്ചാബ് പ്രൊവിൻസ് ഗവർണർ എന്നിവർക്കാണ് ആവശ്യങ്ങൾ ഉന്നയിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ കത്തയച്ചിട്ടുള്ളത്.
“ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ പറ്റുന്നില്ല. ഭയപ്പെടാതെ ഞങ്ങളുടെ കുട്ടികളെ ഞങ്ങൾക്ക് സ്കൂളിൽ അയക്കാൻ സാധിക്കുന്നില്ല. എങ്ങനെയാണ് ഞങ്ങൾ ഞങ്ങളെ രക്ഷിക്കുക.? പാക്കിസ്ഥാനിൽ ന്യൂനപക്ഷമില്ലാതെ വരുന്ന രീതിയിലാണ് മതപരിവർത്തനം നടക്കുന്നത്”
ജഗ്ജിത് കൗർ എന്ന ആയിഷ ബീബിയെ വിട്ടുനൽകണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജഗജിത് കൗർ മുഹമ്മദ് ഹസ്സൻ എന്നയാളെ വിവാഹം ചെയ്തതിനാൽ ഭർത്താവിനൊപ്പം പോകണമെന്ന് മുമ്പ് പാക് കോടതിയുടെ വിധി വന്നിരുന്നു. ശരീഅത്ത് പ്രകാരം ന്യായം നടപ്പാക്കുന്ന പാകിസ്ഥാൻ കോടതിയിൽ പെൺകുട്ടികളുടെ സമ്മതമോ അഭിപ്രായമോ നോക്കാറില്ല.കുറച്ചു കാലമായി ന്യൂനപക്ഷങ്ങൾ കഠിനമായ പീഡനങ്ങളാണ് പാകിസ്ഥാനിൽ അനുഭവിക്കുന്നത്.
Discussion about this post