ബംഗളുരു : ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കർണാടകയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വന്ത്.’ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യവും അവ നടപ്പിലാക്കുന്ന രീതിയും’ എന്ന വിഷയത്തിൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 5 ദിവസത്തെ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്യവയെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനാവശ്യമായ ഭരണപരിഷ്കാരങ്ങൾ നടത്താനും നിയമഭേദഗതികൾ വരുത്താനും സർക്കാർ തയ്യാറെടുത്തു കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതും കർണാടകയുടെ ഉപ മുഖ്യമന്ത്രിയായ ഡോ. സിഎൻ അശ്വന്താണ്.കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാവുന്നതോടെ വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post