കോഴിക്കോട്: പൂ പറിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം അറരയോടെ വീടിന് സമീപത്ത് നിന്ന് പൂ പറിക്കുകയായിരുന്ന പെൺകുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടർന്ന് മജിസ്ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു.











