തിരുവനന്തപുരം: ഓണക്കാലത്ത് കച്ചവടം കൊഴുപ്പിക്കാൻ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. മദ്യവിൽപന ഇനി രാവിലെ ഒൻപത് മുതൽ രാത്രി വരെ 7 വരെയായിരിക്കും.
ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് 600 ടോക്കൺ വരെ ഇനി അനുവദിക്കും.
ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.
ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമർ ഫെഡ് മദ്യവിൽപനശാലകളിൽ മദ്യവിൽപ്പന കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാനും തിരക്കൊഴിവാക്കാനുമാണ് പുതിയ നീക്കം.
Discussion about this post