ഡൽഹി: ലാവ്ലിൻ കേസ് വീണ്ടും തിരിച്ചയച്ചു. ജസ്റ്റിസ് യു യു ലളിത് കേസ് വീണ്ടും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ജസ്റ്റിസുമാരായ യു യു ലളിത്, സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്.
തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്ന് സിബിഐ ഹർജിയിൽ പറയുന്നു. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ അവകാശവാദം.
ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു കേസ് മാറ്റിയത്. അത് വീണ്ടും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുകയാണ്.
Discussion about this post