കൊളംബോ: മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 312 റണ്‍സിന് പുറത്തായി. ചേത്വേശര്‍ പുജാരയുടെ (145) അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെ ത്തിച്ചത്. 292/8 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് 20 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. വാലറ്റക്കാരുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താനുള്ള പൂജാരയുടെ മോഹം ഇല്ലാതായി. ഇഷാന്ത് ശര്‍മ (6) ഉമേഷ് യാദവ്(4) എന്നിവര്‍ക്ക് പൂജാരക്ക് മികച്ച പങ്കാളികളാകാന്‍ കഴിഞ്ഞില്ല.
അമിത്മിശ്രയും (59) പൂജാരയുമാണ് ഇന്നലെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിവസം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. പൂജാരയും ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. 214 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയുടെ ഏഴാം സെഞ്ചുറി നേട്ടമാണിത്. 59 റണ്‍സുാമായി അമിത് മിശ്ര പൂജാരക്ക് മികച്ച പിന്തുണ നല്കി. നാലു വിക്കറ്റ് വീഴ്ത്തിയ ധമ്മിക പ്രസാദാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്. ഹെറാത്ത് മൂന്നും വിക്കറ്റ് വീഴ്ത്തി. ലങ്കന്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര നന്നേ കുഴങ്ങി.
ഇന്നലെ 50/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 64 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ കോഹ്ലിയെ(18) നഷ്ടമായി. ഒരറ്റത്ത് ചേതേശ്വര്‍ പൂജാരയെ സാക്ഷിയാക്കി വന്നവരൊക്കെ മടങ്ങി.
എട്ടാം വിക്കറ്റില്‍ ഒന്നിച്ച പൂജാര-മിശ്ര സഖ്യം 104 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് ബലമേകിയത്. കളി അവസാനിക്കാനിരിക്കെ രംഗണ ഹെറാത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ശ്രീലങ്കയ്ക്കെതിരെ എട്ടാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍സാണ് ഇരുവരും നേടിയത്. 30 വര്‍ഷം പഴക്കമുള്ള കപില്‍ ദേവ്-ശിവരാമകൃഷ്ണന് സഖ്യത്തിന്റെ 70 റണ്‍സിന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.
Discussion about this post