മുംബൈ : സുശാന്ത് സിംഗ് രാജ്പുത് എന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു.ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിറകെയാണ് സാമുവലിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന് ഇടപാടുകാരൻ സയീദ് വിലാത്രയുമായി സാമുവൽ മിറാൻഡയ്ക്കും നടന്റെ കാമുകി റിയ ചക്രബർത്തിയുടെ സഹോദരനായ ഷോവിക്കിനും ബന്ധമുണ്ടെന്ന് എൻ.സി.ബി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. സയീദാണ് സാമുവലിനും ഷോവിക് ചക്രബർത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നത്.ഇവർക്കിടയിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിലും ഇന്നു രാവിലെ എൻ.സി.ബി റെയ്ഡ് നടത്തിയിരുന്നു.റിയയ്ക്ക് ലഹരിമരുന്നു റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കാനാണ് സംഘം വസതിയിൽ എത്തിയത്.
Discussion about this post