കോഴിക്കോട്: ബെംഗളൂരൂ ലഹരിമരുന്ന് കേസില്‍ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേസിലെ പ്രതി അനൂപ് റഹ്‌മാനും ബിനീഷ് കോടിയേരിയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ 76 തവണ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അനൂപിന്റെ കോള്‍ ലിസ്റ്റില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഉണ്ട’ എന്ന് സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്.
Discussion about this post