ഡൽഹി: വന്ദേ ഭാരത് മിഷനു കീഴില്‍ 4.5 ലക്ഷത്തിലധികം വിമാന സര്‍വീസിലൂടെ 15 ലക്ഷത്തിലധികം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 2020 മെയ് 6 മുതല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടരുകയാണ്. ഇതുവരെ 4.5 ലക്ഷത്തിലധികം വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ മോഡുകളിലൂടെ 15 ലക്ഷത്തിലധികം ആളുകള്‍ മടങ്ങിയെത്തി, ‘അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ചെയ്തു.
സെപ്റ്റംബര്‍ 5 ന് 4,059 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു ഫോട്ടോയും ഹര്‍ദീപ് സിംഗ് പുരി പങ്കുവെച്ചു.
കോവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി മെയ് ആദ്യം ആണ് വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചത്.
Discussion about this post