മുംബൈ : വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിൽ ദീപക്ക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായിരുന്ന ചന്ദാ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാറിന്റെ ഇടനിലയിൽ, വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്നാണ് കേസ്.
ചന്ദാ കൊച്ചാറിന്റെ മുംബൈയിലുള്ള വസതിയും ദീപക്കിനെ ഉടമസ്ഥതയിലുള്ള 78 കോടിയുടെ സ്ഥാവര-ജംഗമവസ്തുക്കളും ഈ വർഷം ആദ്യം കണ്ടു കെട്ടിയിരുന്നു .കേസിൽ ഇരുവരെയും എൻഫോഴ്സ്മെന്റ് വിഭാഗം നേരത്തെ ചോദ്യം ചെയ്തിരുന്നു. വായ്പ ഇടപാടിൽ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂതിനെതിരെയും കേസുണ്ട്.സംഭവത്തിൽ, സിബിഐയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post