ബംഗളൂരു: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടന് നിയാസ് മുഹമ്മദ് മലയാളത്തില്‍ ഒരു ചിത്രത്തിലും അഭിനയിച്ചിരുന്നതായി റിപ്പോര്‍ട്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഇയാള്‍ എത്തിയത്. കൂടാതെ റാംപ് ഷോകളിലെ മോഡലുകളിലൊരാളായ ഇയാള്‍ നിരവധി കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയിലെ കലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാള്‍ ഇവിടത്തെ ജിമ്മില്‍ സ്ഥിരമായി എത്തിയിരുന്നു. നിയാസ് അരൂര്‍ സ്വദേശിയാണെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. അഞ്ച് വര്‍ഷത്തിലേറെയായി ഇയാള്‍ ബംഗളൂരുവിലാണ് സ്ഥിരതാമസം. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ സഞ്ജന ഗല്‍റാണിയുടെ ഉറ്റ സുഹൃത്താണ് ഇയാളെന്നാണ് സൂചന. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post