റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശേഷാധികാരങ്ങൾ ചർച്ച ചെയ്തുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഷാങ്‌ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ 4 ദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്നലെ റഷ്യയിലെത്തിയിരുന്നു. അതിനു പിന്നാലെയാണ് സെർഗെയ് ലവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചകളിലേർപ്പെടാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു.അതേസയം, ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.കഴിഞ്ഞ ആഴ്ച്ചയിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷൊയ്ഗുവുമായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ സഹകരണത്തെ സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു












