മുംബൈ: ശിവസേനക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. ശിവസേന പ്രത്യശാസ്ത്രം മറന്ന് സോണിയ സേനയായി മാറിയെന്ന് കങ്കണ അഭിപ്രായപ്പെട്ടു.
വ്യക്തമായ ആശയത്തിന്റെ പുറത്താണ് ബാലാ സാഹിബ് താക്കറെ ശിവസേന സ്ഥാപിച്ചത്. എന്നാൽ ചിലർ സേനയുടെ പ്രത്യശാസ്ത്രത്തെ അധികാരത്തിനു വേണ്ടി വിറ്റു തുലച്ചുവെന്നും ഇന്നത്തെ സേന ശിവസേനയല്ലെന്നും അത് സോണിയ സേനയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. താൻ ഇല്ലാത്തപ്പോൾ ത്ന്റെ വീട് ആക്രമിച്ച ഭീരുക്കളായ ഗുണ്ടകൾക്ക് പരിഷ്കൃത സമൂഹത്തിന്റെ മേലങ്കി നൽകരുതെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെ അപമാനിക്കലാണെന്നും കങ്കണ തുറന്നടിച്ചു.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post