മുംബൈ : മഹാരാഷ്ട്ര സർക്കാർ തന്റെ വസതി തകർത്ത സംഭവത്തിൽ സോണിയാഗാന്ധിയുടെ പ്രതികരണം ആരാഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്.” ” ബഹുമാനപ്പെട്ട സോണിയ ഗാന്ധി ജീ, ഒരു സ്ത്രീ ആയിട്ടും, നിങ്ങളുടെ മഹാരാഷ്ട്ര സർക്കാർ എന്നോടു കാണിക്കുന്ന പെരുമാറ്റത്തിൽ നിങ്ങൾക്കൊട്ടും വേദന തോന്നുന്നില്ലേ? ഡോക്ടർ അംബേദ്കർ രചിച്ച ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങൾക്ക് നിങ്ങളുടെ സർക്കാരിനോട് ഉപദേശിച്ചു കൂടെ.? ” എന്നായിരുന്നു കങ്കണ ട്വിറ്ററിൽ കുറിച്ചത്.
സർക്കാർ അനുമതിയില്ലാതെ റസിഡൻസ് പെർമിറ്റിൽ ഓഫിസ് പണിതുവെന്ന് ആരോപിച്ച് കങ്കണയുടെ ബംഗ്ലാവ് മഹാരാഷ്ട്ര സഖ്യസർക്കാർ ഇടിച്ചു നിരത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു നടിയുടെ പ്രതികരണം.
Discussion about this post