Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

by Brave India Desk
Oct 5, 2026, 08:09 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി ഇനി വർഷം മുഴുവൻ നിലനിൽക്കുന്ന മഹാമാരിയായി മാറുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം സെപ്റ്റംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് 42 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളെ പോലും മറികടക്കുന്ന രോഗവ്യാപനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.2025-ൽ വർഷം മുഴുവനായി 10,886 പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്. അന്ന് രോഗം മൂലം 56 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഒൻപത് മാസം പിന്നിടുമ്പോൾ തന്നെ രോഗികളുടെ എണ്ണം മുൻവർഷത്തെക്കാൾ ഉയർന്നു എന്നത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

Stories you may like

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

മഴക്കാലത്ത് മാത്രം കണ്ടിരുന്ന രോഗം ഇപ്പോൾ വർഷത്തിന്റെ തുടക്കം മുതൽ തന്നെ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം. സാധാരണയായി രോഗബാധ കുറയാറുള്ള ജനുവരി മാസത്തിൽ മാത്രം 378 പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാലുപേർ മരണപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം മൺസൂൺ ദുർബലമായ സെപ്റ്റംബർ മാസത്തിൽ, വെറും 24 ദിവസത്തിനുള്ളിൽ മാത്രം 1,330 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

കാലാവസ്ഥാ വ്യതിയാനവും ഈഡിസ് കൊതുകുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവുമാണ് രോഗം വർഷം മുഴുവൻ നിലനിൽക്കാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്. ഇടവിട്ടു പെയ്യുന്ന മഴയും തുടർന്നുള്ള അന്തരീക്ഷ ഊഷ്മാവും കൊതുകു വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.

ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഠിനമായ പനി, തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കഠിനമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയാനായി ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കാനും വീടും പരിസരവും ശുചിയായി സൂക്ഷിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags: fever
Share
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

Latest News

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies