ഡൽഹി: ഇന്ത്യൻ സേന ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെെനീസ് സെെനീകരുടെ കടന്ന് കയറ്റത്തെ തുടർന്ന് അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു ചേർത്തത്.
അതിർത്തി നിയന്ത്രണ രേഖയിൽ ചെെന നടത്തുന്ന ഏത് നീക്കവും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. സേന പൂർണ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചെെനീസ് വിദേശകാര്യ മന്ത്രി വാങ്യ യിയും മോസ്കോയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംയുക്ത സേനാ മേധാവിയുടെ പ്രതികരണം.
Discussion about this post