ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ശിവസേന സ്ഥാപകനായ ബാല സാഹെബ് താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ബാൽ താക്കറെയുടെ ഒരു പഴയ അഭിമുഖം പങ്കുവെച്ചാണ് ട്വിറ്ററിൽ ഇക്കാര്യം കങ്കണ കുറിച്ചത്. തനിക്കേറ്റവും ഇഷ്ട്ടമുള്ള വ്യക്തികളിൽ ഒരാളാണ് ബാല സാഹെബ് താക്കറെയെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“താൻ ഇവിടെയുള്ളതിനാൽ പാർട്ടി അതിജീവിച്ചു, അല്ലെങ്കിലത് കോൺഗ്രസായി മാറുമായിരുന്നു” എന്നതാണ് കങ്കണ പങ്കുവെച്ച അഭിമുഖത്തിൽ ബാലതാക്കറെ വ്യക്തമാക്കുന്നത്.പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണാൻ ബാൽ താക്കറെയുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ വികാരം എന്തായിരിക്കുമെന്ന കാര്യത്തിൽ തനിക്കു ആശങ്കയുണ്ടെന്ന് താരം ട്വീറ്റിൽ കൂട്ടിച്ചേർത്തു. 1966-ലാണ് ബാൽ താക്കറെ ശിവസേന സ്ഥാപിക്കുന്നത്.
Discussion about this post