ലഡാക് : കിഴക്കൻ ലഡാക്കിലുള്ള സ്പാൻഗുർ ഗ്യാപ്പിൽ വൻ തോതിൽ ആയുധ-സൈനിക വിന്യാസം നടത്തി ചൈന. ആയിക്കണക്കിന് സൈനികരോടൊപ്പം ടാങ്കുകളും, ഹൗവിറ്റ്സറുകളും പാൻഗോങിന്റെ ദക്ഷിണ ഭാഗത്തുള്ള സ്പാങ്കുർ ഗ്യാപ്പിന്റെ റൈഫിൾ റേഞ്ചിൽ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്ത് ഇന്ത്യ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്പാങ്കുർ ഗ്യാപ്പിൽ പ്രകോപനപരമായ നീക്കങ്ങളാണ് ചൈന നടത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഘർഷാവസ്ഥ സൃഷ്ടിച്ച് ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ചൈനയുടെ ഈ നീക്കത്തിന് പിന്നാലെ ഇന്ത്യയും സ്പാങ്കുർ ഗ്യാപ്പിൽ സൈനികരോടൊപ്പം ആയുധങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗുരുങ്, മാഗർ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സ്പാങ്കുർ ഗ്യാപ്പ്. ഇതിനു മുമ്പ് ആഗസ്റ്റ് 30 ന് പാംഗോങിന് സമീപമുള്ള ചുഷുലിലും ആയുധ-സൈനിക വിന്യാസം നടത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ചൈന ശ്രമിച്ചിരുന്നു.
Discussion about this post