തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രിപുത്രന് നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ട് പുറത്ത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ സ്വപ്നയ്ക്ക് നല്കിയ ഈ വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷന്റെ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചതെന്നുമാണ് വിവരം.
2018-ല്‍ നടന്ന വിരുന്നിലെ ദൃശ്യങ്ങള്‍ എന്‍ഐഎ യ്ക്ക് കിട്ടിയിട്ടുണ്ട്. ഇയാളുടെ യുഎഇ യിലെ വിസാക്കുരുക്ക് പരിഹരിച്ച് കൊടുത്തത് സ്വപ്നാ സുരേഷായിരുന്നു. അതിനായിരുന്നു സല്‍ക്കാരം. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ സ്വപ്നയ്ക്കൊപ്പം മന്ത്രിപുത്രന് നില്‍ക്കുന്നതിന്റെ 24 ചിത്രങ്ങള്‍ സ്വപ്നയുടെ ലാപ്ടോപ്പില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. വിരുന്നില്‍ മറ്റൊരു സിപിഎം നേതാവിന്റെ മകന് കൂടി പങ്കാളിയായി. മന്ത്രിപുത്രനേയും മറ്റുള്ളവരെയും കേന്ദ്ര അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ലൈഫ് മിഷന് പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനു കരാര്‍ കിട്ടാന്‍ യൂണിടെക്ക് നല്കിയ നാലു കോടിയിലൊരു പങ്ക് മന്ത്രി പുത്രനും ലഭിച്ചെന്ന വിവാദത്തിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ലൈഫ് മിഷനില്‍ സ്വപ്നാസുരേഷിനൊപ്പം മന്ത്രി പുത്രന് കൂടി കമ്മീഷന് വാങ്ങിയിട്ടുണ്ടെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു.
Discussion about this post