ന്യൂഡൽഹി : കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. ചൊവ്വാഴ്ച തന്നെ സന്ദർശിച്ച ആളുകൾ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായെങ്കിലും ശാരീരിക അവശതകൾ അദ്ദേഹത്തെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.









