പ്യോഗ്യാങ് : ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെക്കുറിച്ച് പഠിക്കാൻ അധ്യയന ദിനത്തിൽ 90 മിനിറ്റ് വിദ്യാർഥികൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്ന നിയമം പാസാക്കി ഉത്തരകൊറിയ. പ്രീ സ്കൂൾ വിദ്യാർഥികൾക്കായാണ് ഈ വിചിത്ര നിയമം രാജ്യം പാസാക്കിയിട്ടുള്ളത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
ഇത്തരത്തിൽ ഒരു പുതിയ നിയമം കിം പാസാക്കിയ വിവരം ഉത്തരകൊറിയൻ മാധ്യമങ്ങൾ തന്നെയാണ് പുറത്തു വിട്ടത്. കിമ്മിന്റെ ഭരണകൂടത്തിലുള്ള വിശ്വാസവും വിധേയത്വവും വർദ്ധിപ്പിക്കുന്നതിനായാണ് പുതിയ നിയമം പാസാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രകാരം അഞ്ചും ആറും വയസ്സുള്ള പ്രീ സ്കൂൾ വിദ്യാർത്ഥികൾ മുൻ ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ഇൽ സംഗ്, ഇപ്പോഴത്തെ പ്രസിഡന്റ് കിം ജോങ് ഉൻ എന്നിവരുടെ ചരിത്രത്തെക്കുറിച്ച് പഠിക്കാനായി ദിവസവും ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ബാക്കി 30 മിനിറ്റ് നേതാക്കളുടെ വിപ്ലവഗാനങ്ങളായിരിക്കും പഠിപ്പിക്കുക.












