ആലപ്പുഴ: ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ എസ്എന്‍ഡിപി ഇല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായി യോഗം സഹകരിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേദി നല്‍കുന്നത് അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി ആലോചിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഎസ് അച്യുതാനന്ദന്‍ ഗുരുവിനെ കുറിച്ച് ആദ്യം പഠിക്കണം, പിണറായി വിജയന് മുന്നില്‍ നല്ലപിള്ളയാകാന്‍ വിഎസ് ശ്രമിക്കുകയാണ്. എകെജി സെന്ററിലിരുന്ന് സവര്‍ണര്‍ എഴുതുന്നത് വായിക്കുകയാണ് വിഎസെന്നും വെള്ളാപ്പള്ളി പറഞ്ഞു.വർക്കല രാധാകൃഷ്ണൻ ഒഴികെയുള്ള സി.പി.എം അംഗങ്ങൾക്ക് ശിവഗിരിയിൽ വിലക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി ബജറ്റ് സമ്മേളനത്തിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഇടത്-വലത്-ബിജെപി മുന്നണികള്‍ക്ക് അതീതമായ ചിലതാണ് തന്റെ മനസ്സിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post