ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മാതാവ് സുലോചന സുബ്രഹ്മണ്യം അന്തരിച്ചു. എസ് ജയശങ്കർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. മരണവാർത്ത അറിയിച്ചതിനോടൊപ്പം തന്റെ മാതാവിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. രോഗസമയത്ത് തന്റെ മാതാവിനോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും മന്ത്രി നന്ദിയറിയിച്ചു.
കേന്ദ്രമന്ത്രി കിരൺ റിജിജു, ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിദേശകാര്യ മന്ത്രിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനമറിയിച്ചു.
Discussion about this post