ഡല്‍ഹി: പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധം അറിയിച്ചാണ് ഇന്ത്യയുടെ നടപടി.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പ്രവിശ്യയില്‍നിന്ന് പതിനേഴുകാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഇസ്ലാം മതം സ്വീകരിപ്പിച്ച് മുസ്ലിം വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതില്‍ പ്രതിഷേധിച്ച് സിഖ് സമുദായത്തില്‍നിന്നുള്ള നിരവധിപ്പേര്‍ ഡല്‍ഹിയിലെ പാക്കിസ്ഥാന് എംബസിക്ക് പുറത്ത് പ്രകടനവും നടത്തി.
Discussion about this post