Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

Video-ക്രിഷ് കപൂർ മുതൽ അനുപമ പഥക് വരെ; ബോളിവുഡിൽ കഴിഞ്ഞ നാല് മാസത്തിനിടെ നടന്നത് പത്ത് ദുരൂഹ മരണങ്ങൾ, പിന്നിലെ നിഗൂഢതകൾ വിരൽ ചൂണ്ടുന്നത് മയക്കുമരുന്ന്- അധോലോക മാഫിയകളിലേക്ക്

by Brave India Desk
Sep 23, 2020, 01:30 pm IST
in India, Article
Share on Facebook
Tweet
WhatsApp
Telegram

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹ മരണം ഇളക്കി വിട്ട കൊടുങ്കാറ്റ് ശമിക്കുന്നില്ല. കഴിഞ്ഞ നാല് മാസത്തിനിടെ ബോളിവുഡുമായി ബന്ധപ്പെട്ട് നടന്ന പത്ത് ദുരൂഹ മരണങ്ങൾക്ക് പിന്നിലും മയക്കുമരുന്ന് ലോബിയുടെയും അധോലോക ശക്തികളുടെയും സാന്നിധ്യം സംശയിക്കപ്പെടുകയാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളും ആത്മഹത്യകളും അപകട മരണങ്ങളും വിരൽ ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന, എന്നാൽ ഇന്ത്യൻ സിനിമാ ലോകത്തെ പരസ്യമായ ചില രഹസ്യങ്ങളിലേക്കാണ്.

കഴിഞ്ഞ മെയ് 31ന് മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ട ക്രിഷ് കപൂറിന്റെ മരണമാണ് പട്ടികയിൽ ആദ്യത്തേത്. റിയ ചക്രബർത്തിയുടെ കാസ്റ്റിംഗ് മാനേജർ ആയിരുന്നു ക്രിഷ്. മരണ സമയത്ത് ഇദ്ദേഹത്തിന് 28 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതും സാമാന്യേന പാരമ്പര്യമായി കണ്ടു വരുന്ന ഇത്തരം രോഗങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ മറ്റാർക്കും ഉണ്ടായിരുന്നില്ല എന്നതും സംശയാസ്പദമാണ്.

Stories you may like

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതേ കാലയളവിൽ തന്നെയാണ് ടിവി താരം മനീത് അഗർവാൾ ആത്മഹത്യ ചെയ്യുന്നത്. നവി മുംബൈയിലെ തന്റെ വീട്ടിനുള്ളിൽ അദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു. മരണ സമയത്ത് ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ ആയിരുന്നു.

മെയ് മാസത്തിൽ തന്നെയാണ് ‘കഹാനി ഘർ ഘർ കി‘ എന്ന സുപ്രസിദ്ധ ടിവി ഷോയിലെ താരം സച്ചിൻ കുമാറും മരണപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണമായി രേഖപ്പെടുത്തിയത്.

മെയ് മാസത്തിൽ തന്നെയാണ് ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് ഇരുപത്തിയഞ്ചുകാരിയായ താരം പ്രേക്ഷാ മേത്ത ആത്മഹത്യ ചെയ്തത്. ഇൻഡോറിലെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രേക്ഷയെ കണ്ടെത്തുകയായിരുന്നു. ക്രൈം പട്രോൾ, ലാൽ ഇഷ്ക്, മേരി ദുർഗ തുടങ്ങിയ ടിവി പരമ്പരകളിൽ തിളങ്ങി നിന്നിരുന്ന പ്രേക്ഷ, അക്ഷയ് കുമാർ നായകനായ ‘പാഡ് മാൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ ‘സ്വപ്നങ്ങൾ മരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം‘ എന്ന കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച് താരം മരണം വരിക്കുകയായിരുന്നു.

ജൂൺ 8ആം തീയതി ഒരു ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയൻ. ദിശയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഏവരെയും ഞെട്ടിച്ച സുശാന്തിന്റെ മരണം.

https://www.facebook.com/braveindianews/posts/2942683792621429

ബോളിവുഡിനെയും ഇന്ത്യൻ സിനിമ- ടിവി മേഖലയെ ആകമാനവും ഞെട്ടിച്ച വാർത്തയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. ജൂൺ പതിനാലാം തീയതി ബാന്ദ്രയിലെ വസതിയിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയിൽ എത്തി നിൽക്കുന്ന അന്വേഷണം ബോളിവുഡും മയക്കുമരുന്ന് ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കുള്ള താക്കോലായാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ പലരെയും രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളായ സിബിഐയും എൻഫോഴ്സ്മെന്റും നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയും അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

‘യേ റിഷ്തേ ഹേ പ്യാർ കെ‘ എന്ന ടിവി സീരിയലിലൂടെ ശ്രദ്ധേയനായ നടൻ സമീർ ശർമ്മയുടെ മരണത്തിലും ദുരൂഹത നിലനിൽക്കുകയാണ്. മുംബൈ മലാഡിലെ വസതിയിൽ വെച്ച് നടന്ന മരണം അപകട മരണമായാണ് അന്വേഷിക്കപ്പെടുന്നത്.

സുശാന്തിന്റെ മാനേജരായിരുന്ന ദിശ സാലിയന്റെ അടുത്ത സുഹൃത്തായ സ്റ്റീവ് പിന്റോ ജൂലൈ പതിനഞ്ചിന് കാർ അപകടത്തിൽ മരിച്ചു. ദിശയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ശക്തമായി രംഗത്ത് വന്ന സ്റ്റീവ് പിന്റോ, ദിശയുടെ മരണത്തിന്റെ ഏഴാം നാൾ മരണപ്പെടുകയായിരുന്നു. ഇതിലെ ദുരൂഹത നീക്കാനും ഇതു വരെ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല.

മുംബൈ- അഹമ്മദാബാദ് ദേശീയ പാതയിൽ വെച്ച് ജൂൺ പതിനാലിന് ഉണ്ടായ അപകടത്തിലാണ് ക്യൂകി ഡിജിറ്റൽ മീഡിയ സഹസ്ഥാപകൻ സമീർ ബാംഗ്ര മരിച്ചത്. സമീർ ഓടിച്ചിരുന്ന സ്പോർട്ട്സ് ബൈക്കിലേക്ക് ഒരു ട്രക്ക് പാഞ്ഞ് കയറുകയായിരുന്നു.

ഓഗസ്റ്റ് രണ്ടാം തീയതി മരിച്ച ഭോജ്പുരി നടി അനുപമ പാഥക് ആണ് പട്ടികയിലെ ഒടുവിലത്തെ പേരുകാരി. നാൽപ്പത് വയസ്സുകാരിയായ അനുപമയെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനുപമയുടെ ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുംബൈ പൊലീസ് അത് മുഖവിലക്കെടുത്തിട്ടില്ല.

മയക്കുമരുന്ന് മാഫിയയും തീവ്രവാദശക്തികളും അധോലോക നായകരും സമർത്ഥമായി ഉപയോഗിക്കുന്ന സുരക്ഷിത മേഖലയാണ് ബോളിവുഡ്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും അടക്കമുള്ള പേരുകളെ വീരപരിവേഷത്തിൽ അവതരിപ്പിക്കുന്ന ഇന്ത്യൻ സിനിമാ മേഖലയിലെ തമോഗർത്തങ്ങൾ താരങ്ങളെ ആകർഷിച്ച് വിഴുങ്ങുമ്പോൾ അവയ്ക്ക് പിന്നിലെ നിഗൂഢതകൾ ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇന്നും തുടരുന്നു.

Tags: Bollywood deathsMystery
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

Latest News

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies