ഡല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സ്ഥീരീകരിച്ചെന്ന് റിപ്പോര്‍ട്ട്. സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ലളിത് മോദിയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മോദിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ഐ.പി.എല്‍ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മോദി അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യ വിട്ട് വിദേശത്തേക്ക് പോയത്. കഴിഞ്ഞ മാസം 20ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനായി സി.ബി.ഐ ഇന്റര്‍പോളിന് കേസിന്റെ രേഖകള്‍ കൈമാറിയിരുന്നു.
മോദിക്ക് വിദേശത്ത് പേകാന്‍ രേഖകള്‍ ശരിയാക്കി നല്‍കിയതിന് കേന്ദ്ര സര്‍ക്കാറും രാജസ്ഥാന് സര്‍ക്കാറും ആരോപണം നേരിടുകയാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്നത്.
Discussion about this post