മോസ്കോ: റഷ്യയുടെ എസ്- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു. റഷ്യൻ സൈന്യവും മറ്റ് ആറ് രാജ്യങ്ങളിലെ സൈനികരും ചേർന്ന കാവ്കാസ് -2020 എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഈ പരിശീലനത്തിടയിലാണ് അബദ്ധം പിണഞ്ഞത്.
ലോഞ്ചറിൽ നിന്നുള്ള ആദ്യ എസ് 400 മിസൈൽ വിജയകരമായി വെടിവച്ചു ടാർഗെറ്റിലെത്തി ലക്ഷ്യം പൂർത്തീകരിച്ചു. എന്നാൽ ലോഞ്ചറിൽ നിന്ന് വിജയകരമായി വേർപെടുത്തിയ രണ്ടാമത്തെ മിസൈൽ ഏറെ ഉയരും മുൻപെ ലോഞ്ചറിൽ തന്നെ വീഴുകയായിരുന്നു. പരാജയപ്പെട്ട മിസൈൽ വിക്ഷേപണ വാഹനത്തിന് മുകളിലൂടെ തന്നെ വീഴുകയായിരുന്നു.
During the #Caucasus2020 exercise, the S-400 air defense system could not launch the missile and the launcher was damaged. pic.twitter.com/krwApcbbLe
— Requ (@Just_Requ) September 24, 2020
എസ് 400 മിസൈൽ വാഹനത്തിന് മുകളിലൂടെ വീഴുന്നതും സൈനികർ ഓടി മാറുന്നതും വീഡിയോയിൽ കാണാം. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.
Discussion about this post