Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘തന്നെ അപമാനിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് ഒന്ന് കൊടുത്താല്‍ അഭിനന്ദിക്കുമോ?’: കെ.കെ ഷൈലജയെ നാണംകെടുത്തി ചിത്രലേഖയുടെ ചോദ്യം

by Brave India Desk
Sep 28, 2020, 10:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂര്‍ തിരുവനന്തപുരം സംഭവത്തില്‍ പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ക്കെതിരെ, സി.പി.എം പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി വേട്ടയാടുന്ന കണ്ണൂരിലെ ദളിത് യുവതി ചിത്രലേഖയുടെ ഫേസ് ബുക്ക് കുറിപ്പ്. എന്നെ വേശ്യയെന്നു വിളിച്ചധിക്ഷേപിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജിതേഷിന്റെ കരണക്കുറ്റിക്ക് കൊടുത്താല്‍ എന്നെയും അഭിനന്ദിക്കുമോ എന്നാണ് ചിത്രലേഖയുടെ ചോദ്യം.

പയ്യന്നൂരിനടുത്ത് എടാട്ടെ ഓട്ടോ തൊഴിലാളിയായ ചിത്രലേഖ, ഒന്നര പതിറ്റാണ്ടിലധികമായി സി.പി.എം പ്രവര്‍ത്തകരുടെ വേട്ടയാടലിന് വിധേയമായി വരികയാണ്. സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടും ഈ യുവതിക്കും കുടുംബത്തിനും ഇന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ത്രീ ശാക്തീകരണത്തിനായി വനിതാ മതില്‍ തീര്‍ത്ത സര്‍ക്കാരാണീ ദളിത് യുവതിയെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണീ സര്‍ക്കാര്‍ അട്ടിമറിച്ചത്.

Stories you may like

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. ഇവിടെ ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന യുവതിയെ സഹപ്രവര്‍ത്തകരാണ് ആദ്യം വേട്ടയാടിയത്. സി.ഐ.ടി.യു അംഗത്വമെടുക്കുന്നതിനെതിരെ സംസാരിച്ചതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. ഇത് അധിക്ഷേപത്തിലും കൈയ്യേറ്റത്തിലും കലാശിച്ചതോടെ യുവതി പ്രതികരിക്കാന്‍ തുടങ്ങി. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേഹത്തേക്ക് ഓട്ടോ ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ യുവതി പോലീസില്‍ പരാതി നല്‍കി. സി.പി.എം ശക്തി കേന്ദ്രമായ ഇവിടെ ജീവനോപാധിയായ ഓട്ടോ തീവെച്ചു നശിപ്പിച്ചാണ് ഇതിന് പ്രതികാരം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയായ അജിതയും സി.ആര്‍.നീലകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും ഇതും തകര്‍ത്തു. യുവതിയുടെ വീടാക്രമിക്കുകയും ഭര്‍ത്താവിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പാര്‍ട്ടി ഗ്രാമത്തില്‍ ജീവിക്കാനാവാത്ത അവസ്ഥ വന്നതോടെ ഇവര്‍ കണ്ണൂര്‍ നഗരത്തിനടുത്തെ വാടക വീട്ടിലേക്ക് മാറി. വായ്പയെടുത്ത് വാങ്ങിയ ഓട്ടോ ഓടിക്കാന്‍ എവിടെയും അനുവദിക്കാത്തതിനെത്തുടര്‍ന്ന് യുവതി ഓട്ടോയുമായി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 30 ദിവസത്തോളം സത്യാഗ്രഹം അനുഷ്ടിച്ചു. ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍തുണ നല്‍കാനെത്തുകയും ചെയ്തു.

സമാധാനമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും, അടച്ചുറപ്പുള്ള വീട് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപ്പെടുകയും കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ 5 സെന്റ് ഭൂമി വീട് നിര്‍മാണത്തിനനുവദിക്കുകയും ചെയ്തു. ഓട്ടോ ഓടിക്കാനുള്ള സൗകര്യവും ചെയ്തു. ഉദാരമതികളുടെ സഹായത്തോടെ ഇവിടെ വീട് നിര്‍മാണം ആരംഭിക്കകയും ചെയ്തു. ഇതിനിടയില്‍ ഭരണം മാറി. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആദ്യം ചെയ്തത് മുന്‍ സര്‍ക്കാര്‍ ചിത്രലേഖക്കനുവദിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുകയായിരുന്നു. നിസ്സാര സാങ്കേതിക കാരണം പറഞ്ഞാണ് സ്ഥലമനുവദിച്ച നടപടി റദ്ദുചെയ്തത്. എന്നാല്‍ പാതി പണിത വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ചിത്രലേഖ തയ്യാറായില്ല. ഭരണകൂടത്തിനെതിരെ ഈ ദളിത് യുവതിയുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

Tags:
Share82
Tweet
Send
Share

Latest stories from this section

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

Latest News

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies