യുവാക്കള്‍ ബൈക്കില്‍ പമ്പയും കടന്ന് ശബരിമല മരക്കൂട്ടം വരെ എത്തിയ സംഭവത്തില്‍ കേസെടുക്കാതെ പോലിസ്. ഗൂഗിള്‍ യുവാക്കളെ വഴി തെറ്റിച്ചുവെന്ന വിചിത്രവാദമുയര്‍ത്തിയാണ് പോലിസ് അനാസ്ഥയെന്നാണ് വിമര്‍ശനം.
ബൈക്കില്‍ യുവാക്കള്‍ മരക്കൂട്ടം വരെ എത്തിയ സംഭവം അതീവ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തിയത്. ചാറ്റാര്‍ പ്രദേശത്ത് നിന്നുള്ള യുവാക്കള്‍ക്ക് ശബരിമലയും പമ്പയും അറിയില്ലെന്ന വാദം പരിഹാസ്യമാണ്. വിഷയത്തിന്റെ ഗൗരവം കുറക്കാനാണ് പോലിസ് ശ്രമമെന്നാണ് ആക്ഷേപം. പോലിസ് കേസെടുക്കാതെ അലംഭാവം തുടരുന്നതിനെതിരെ ഭക്തര്‍ രംഗത്തെത്തിയിട്ടുണ്ട്.
യുവാക്കള്‍ ട്രെക്കിംഗിനായി ശബരിമലയിലെത്തിയത് പോലിസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. അതീവ സുരക്ഷാ മേഖലയില്‍ അതക്രമിച്ച് കയറിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു. വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത് എന്നാണ് പോലിസിന്റെ വാദം.
Discussion about this post