സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. അഖിൽ എന്നയാളാണ് പിടിയിലായത്. പറവൂരിലെ ഹോട്ടലിലായിരുന്നു സംഭവം.
പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അഖിൽ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖിൽ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട ഹോട്ടൽ ജീവനക്കാർ ഇടപെട്ടതോടെ നാട്ടുകാരും സ്ഥലത്തെത്തി ഇയാളെ പിടികൂടി.
പെൺകുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാർ അഖിലിനെ കൈയേറ്റം ചെയ്തതിന് ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post