ശ്രീനഗർ : നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പുമായി പാകിസ്താൻ. ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്ക് ശേഷം വീണ്ടും പാകിസ്താൻ അതിർത്തിയിൽ വെടിവെപ്പ് നടത്തിയിരിക്കുന്നത് . ശനിയാഴ്ച രാത്രിയാണ് നൗഗാം സെക്ടറിലെ ലിപ താഴ്‌വരയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കാൻ ആരംഭിച്ചത്.
കുപ്വാരയിലെ നിയന്ത്രണ രേഖയിലെ (എൽഒസി) നൗഗാം സെക്ടറിൽ പാകിസ്താൻ പ്രകോപനത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ചെറിയ തോക്കുകളുടെ വെടിവയ്പ്പ് നടന്നതായി സൈന്യം അറിയിച്ചു. എന്നാൽ വെടിനിർത്തൽ കരാർ ലംഘനമായി കണക്കാക്കാൻ കഴിയുന്ന രീതിയിലുള്ള വലിയ ആക്രമണം ഉണ്ടായിട്ടില്ല എന്നാണ് സൈന്യം വ്യക്തമാക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളും ഏറ്റിട്ടില്ല.
ശനിയാഴ്ച അന്താരാഷ്ട്ര അതിർത്തിയിൽ ഒരു പാകിസ്താൻ ഡ്രോൺ കണ്ടെത്തിയിരുന്നു. ആർഎസ് പുര സെക്ടറിലെ ജജോവൽ ഗ്രാമത്തിന് സമീപം ഇന്ത്യൻ പ്രദേശത്തേക്ക് ഒരു ഡ്രോൺ കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു.
Discussion about this post