പമ്പയിൽ ഇന്ന് നടന്ന ആഗോള അയ്യപ്പസംഗമം പരാമജയം. പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ല. ഓൺലൈൻ വഴി 4245 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരം പേർ പോലും എത്തിയില്ലെന്നാണ് ഒടുവിലത്തെ വിവരം.
ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്. ദേവസ്വം ബോർഡ് അഞ്ഞൂറു പേരെ ക്ഷണിച്ചിരുന്നു. ഇവരെ കൂടി കൂട്ടിയാൽ ആയിരത്തി അഞ്ഞൂറിനു താഴെയാണ് പങ്കെടുത്തവരുടെ എണ്ണം. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി വേദി വിട്ടതോടെ കസേരകൾ മാത്രമായി സദസിൽ.
മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞത്.കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്.
Discussion about this post