ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്‌കാരം ലഭിക്കുന്നത്. ഇതിന് മുൻപ് അടൂർ ഗോപാലകൃഷ്ണനാണ് ലാലിന് മുൻപ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളി.
ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും.
കേന്ദ്രസർക്കാരിന്റെ കുറിപ്പ്
ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ശ്രീ. മോഹൻലാലിന് 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമെന്ന് ഇന്ത്യാ ഗവൺമെന്റ് സന്തോഷപൂർവ്വം അറിയിക്കുന്നു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു. ഇതിഹാസ താരവും, സംവിധായകനും, നിർമ്മാതാവുമായ മോഹൻലാൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ആദരവ്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ദ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ്ണ നിലവാരം സ്ഥാപിച്ചു. 2025 സെപ്റ്റംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Discussion about this post