ഡല്‍ഹി: ആര്‍എസ്എസ് സമന്വയ ബൈഠക് നാളെ തുടങ്ങും. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്ക് വ്യക്തമാക്കുന്ന 2011ലെ സെന്‍സസ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന വിഷയങ്ങള്‍ ബൈഠക്കിന്റെ പരിഗയില്‍ വരും. നാളെ മുതല്‍ നാലാം തീയതി വരെ ഡല്‍ഹിയില്‍ നടക്കുന്ന സമന്വയ ബൈഠക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന പ്രചരണം ആര്‍എസ്എസിനെ കുറിച്ച് ധാരണയില്ലാത്തവര്‍ നടത്തുന്നതാണെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം പ്രധാനപ്പെട്ട പതിനഞ്ച് പരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘത്തിന്റെ 25 കാര്യകര്‍ത്താക്കള്‍ ഉള്‍പ്പെടെ 93 പേരാണ് പങ്കെടുക്കുന്ന മറ്റുള്ളവര്‍. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി കടന്നുവന്നാല്‍ മാത്രമേ വിലയിരുത്തൂ എന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
പട്ടേല്‍ വിഭാഗം ഗുജറാത്തില്‍ നടത്തുന്ന സംവരണമാവശ്യപ്പെട്ടുള്ള പ്രക്ഷോഭവും അതിനിടയാക്കിയ സാഹചര്യവും യോഗം വിലയിരുത്തും. സര്‍ക്കാരിനതിരായ പ്രക്ഷോഭത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സംവരണപ്രശനം ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കവും ബൈഠക്കിന് മുന്നില്‍ വന്നേക്കും.
2011ല സെന്‍സസിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഹിന്ദു ജനസംഖ്യയില്‍ 0.7 ശതമാനം കുറവുണ്ടായപ്പോള്‍, മുസ്ലിം ജനസംഖ്യ 0.8 ശതമാനം ഉയര്‍ന്നു. സിഖ്, ബുദ്ധ മതക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിരുന്നു. ഭാരതത്തെ ഇസ്ലാമിക വത്ക്കരിക്കാനുള്ള ഗുഢാലോചനയാണ് മുസ്ലിം ജനസംഖ്യ വര്‍ദ്ധനവിന് പിന്നിലെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.
Discussion about this post