ടിക് ടോകിന്റെ നിരോധനം പാകിസ്ഥാന് പിന്‍വലിച്ചു. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ നിയമവിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ മോഡറേഷന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന് നേരത്തെ ടിക് ടോക് നിരോധിച്ചത്.
നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നതാണ്.
പക്ഷെ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ടിക് ടോക് പരാജയപ്പെട്ടെന്ന് പറഞ്ഞാണ് പാക് സര്‍ക്കാര്‍ ആപ്പിന് നിരോധനമേര്‍പ്പെടുത്തിയത്.
Discussion about this post