ഇൻഡോർ: മതപഠനം വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് മധ്യപ്രദേശ് മന്ത്രി. എല്ലാ ഭീകരന്മാരും തീവ്രവാദികളും മദ്രസ്സകളുടെ സംഭാവനകളാണെന്നും മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ഉഷ താക്കൂർ അഭിപ്രായപ്പെട്ടു.
മതാധിഷ്ഠിത വിദ്യാഭ്യാസം ഏകപക്ഷീയ ചിന്ത വളർത്തുകയാണെന്നും, അതിനാൽ സംസ്ഥാനത്തെ എല്ലാ മദ്രസ്സകളും അടച്ചു പൂട്ടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിൽ ഐക്യബോധത്തിനാണ് പ്രാധാന്യം നൽകേണ്ടത്. മതാധിഷ്ഠിത വിദ്യാഭ്യാസം ഇതര വിശ്വാസികളോട് ശത്രുത വളർത്താൻ കാരണമാകും. അതു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് ലഭിക്കേണ്ടത്. മതപഠനമാണ് രാജ്യത്ത് ഭീകരത വളർത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. കശ്മീരിനെ ഭീകരതയുടെ ഉദ്പാദന കേന്ദ്രമാക്കിയത് അമിത മതബോധമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലെ ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഉഷ താക്കൂർ.
Discussion about this post