ന്യൂഡൽഹി: സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ പോലെ അർണബ് ഗോസ്വാമിയുടെ മരണത്തിനും മഹാരാഷ്ട്ര സർക്കാർ കളമൊരുക്കുകയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. അർണബിനെതിരെ നിരന്തരം വരുന്ന കേസുകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ അർണബ് ആത്മഹത്യ ചെയ്തേക്കുമെന്നുമുള്ള മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സംഭാഷണം റിപ്പബ്ലിക്ക് ചാനൽ ഒളിക്യാമറയിൽ പകർത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുമ്പോഴാണ് സുശാന്തിന്റെ ആത്മഹത്യ പോലെ അർണബിന്റെ മരണത്തിനും സർക്കാർ കളമൊരുക്കുകയാണെന്ന് സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്.
റിപ്പബ്ലിക് ചാനലിനെതിരെയും ചാനലിലെ എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്കെതിരെയും കള്ളക്കേസുകൾ കെട്ടിച്ചമച്ചതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. അർണബിനെ കുടുക്കാനുള്ള നീക്കങ്ങൾ നടന്നു വരികയാണെന്ന് മന്ത്രി തന്നെ പറയുന്നുണ്ട്. ടിആർപി കേസിന്റെ എഫ്ഐആറിൽ റിപ്പബ്ലിക്ക് ചാനലിന്റെ പേരില്ലെന്ന് റിപ്പോർട്ടർ നവാബ് മാലിക്കിനോട് ചോദിച്ചപ്പോൾ, കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാത്തിനുമവസാനം റിപ്പബ്ലിക്ക് ചാനലിന്റെ പേര് തീർച്ചയായും എഫ്ഐആറിൽ ഉണ്ടാകുമെന്നുമുള്ള മറുപടിയാണ് നവാബ് മാലിക് നൽകിയത്.
Discussion about this post