തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രംഗത്ത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയിരുന്നില്ല. ആശുപത്രി അധികൃതര്‍ തന്റെ കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു. ചികിത്സയ്‌ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആശുപത്രിയില്‍ ഡോക്‌ടറെ കണ്ടിട്ടേയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, അനില്‍കുമാറിന് നേരിട്ട കടുത്ത അവഗണനയ്‌ക്ക് നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനില്‍കുമാറിന്റെ മകള്‍ പറഞ്ഞു.
Discussion about this post