കൊൽക്കത്ത: ദുർഗ്ഗാപൂജയിൽ പങ്കെടുത്ത നുസ്രത് ജഹാൻ എം പിക്കെതിരെ മുസ്ലീം മതമൗലികവാദികളുടെ സൈബർ ആക്രമണം. നുസ്രത് ജഹാന്റെ പ്രവൃത്തി പാപമാണെന്നും അവരെ അള്ളാഹു നരകത്തിലെ വിറക് കൊള്ളിയാക്കുമെന്നും ഇസ്ലാമികവാദികൾ ഭീഷണിപ്പെടുത്തുന്നു. നുസ്രത്തിന്റെ പ്രവൃത്തി ഇസ്ലാമിന് അപമാനമാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ദുർഗ്ഗാപൂജയിൽ പങ്കെടുക്കുന്നതിന്റെയും ആചാരപരമായ നൃത്തത്തിൽ ചുവടുകൾ വെക്കുന്നതിന്റെയും ദൃശ്യങ്ങൾ നുസ്രത് ജഹാൻ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഇതിനെതിരയാണ് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മുസ്ലിം മൗലികവാദികൾ രംഗത്ത് വന്നിരിക്കുന്നത്.
https://twitter.com/ANI/status/1319887508511993856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1319887508511993856%7Ctwgr%5Eshare_3%2Ccontainerclick_0&ref_url=https%3A%2F%2Fwww.opindia.com%2F2020%2F10%2Fnusrat-jahan-abused-attacked-threat-islamists-durga-pujo-dhaak%2F
https://www.instagram.com/nusratchirps/?utm_source=ig_embed
വിഗ്രഹാരാധന നടത്തിയ നുസ്രത് ഇസ്ലാമിന് അപമാനമാണെന്നും ഹദീസുകൾ എം പി ലംഘിച്ചിരിക്കുകയാണെന്നും മുഹമ്മദ് വാസിം എന്നയാൾ പറയുന്നു. പാട്ടും നൃത്തവും ഇസ്ലാമിൽ ഹറാമാണെന്ന് മുഹമ്മദ് താരീഖ് അഭിപ്രായപ്പെടുന്നു. നുസ്രത് ജഹാന് നരകത്തിലാവും സ്ഥാനമെന്ന് ആസിഫ് ഇസ്മയിൽ ഭീഷണിപ്പെടുത്തുന്നു.
സാത്താന്റെ സന്താനമെന്നും വേശ്യയുടെ മകളെന്നും അലി എന്നയാൾ നുസ്രത് ജഹാനെ വിശേഷിപ്പിക്കുന്നു. അള്ളാഹു നുസ്രത് ജഹാനെ നരകത്തിലെ വിറക് കൊള്ളിയാക്കുമെന്നും ഇയാൾ പറയുന്നു. നുസ്രത് ജഹാന് കൊറോണ വരുമെന്നും അവർ നരകിച്ച് മരിക്കുമെന്നുമാണ് ഷാബു എന്നയാളുടെ മുന്നറിയിപ്പ്.
ദുർഗ്ഗാ പൂജയിൽ പങ്കെടുത്തതിന് നുസ്രത് ജഹാനെതിരെ കഴിഞ്ഞ വർഷവും ഇസ്ലാം പണ്ഡിതർ രംഗത്ത് വന്നിരുന്നു. ഇവർ നുസ്രത് ജഹാനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു.
https://i2.wp.com/www.opindia.com/wp-content/uploads/2020/10/2-1.png?ssl=1
https://i2.wp.com/www.opindia.com/wp-content/uploads/2020/10/2-1.png?w=677&ssl=1
https://i2.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-3-4.jpg?ssl=1
https://i2.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-3-4.jpg?w=700&ssl=1
https://i1.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-4-5.jpg?ssl=1
https://i1.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-4-5.jpg?w=700&ssl=1
https://i2.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-5-4.jpg?ssl=1
https://i2.wp.com/www.opindia.com/wp-content/uploads/2020/10/Opindia-Images-5-4.jpg?w=700&ssl=1
Discussion about this post