ന്യൂഡൽഹി : തീവ്രവാദ സംഘടനകളായ ജമാത്ത്-ഇ-ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയോടുള്ള കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് ബിജെപി. കോൺഗ്രസിന്റെ സഖ്യകക്ഷിയായ ആർജെഡി പാർട്ടി നേതാവ് തേജസ്വി യാദവ് ബീഹാറിൽ ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പദ്ധതിയിടുന്നുണ്ടോയെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി ആരാഞ്ഞു.
ഇത് രാഷ്ട്രീയപരമായ കാര്യമല്ലെന്നും മറിച്ച് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കാര്യമായതിനാൽ തീവ്രസംഘടനകളോട് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് ഉടൻ തന്നെ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടുബാങ്കിനായി വെൽഫെയർ പാർട്ടി, ജമാത്ത്-ഇ-ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി കേരളാ കോൺഗ്രസ് സഹകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്താർ അബ്ബാസ് നഖ്വി കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്.
എന്നാൽ, വെൽഫെയർ പാർട്ടി, ജമാത്ത്-ഇ-ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി പാർട്ടി സഖ്യം ചേരാൻ പോവുകയാണെന്ന ആരോപണം കേരളാ കോൺഗ്രസ് പാടേ നിഷേധിച്ചിട്ടുണ്ട്.












