അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ പിച്ച വയ്പ്പിച്ചു കൊണ്ട് ഇന്ന് വിജയദശമി. കോവിഡ് കാലത്തെ വിജയദശമിയിൽ മിക്ക കുരുന്നുകളും ആദ്യാക്ഷര മധുരം നുണയുന്നത് വീടുകളിൽ നിന്നായിരിക്കും എന്നൊരു പ്രത്യേകത കൂടി ഈ വർഷത്തെ വിദ്യാരംഭത്തിനുണ്ട്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തിൽ ഇത്തവണ എഴുത്തിനിരുത്തുന്നത്. അപ്നാ ക്യൂ ആപ്പിലൂടെ മുൻകൂട്ടി പേരു നൽകിയവർക്ക് മക്കളെ എഴുത്തിനിരുത്താൻ കൃത്യമായി സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ തിരക്കില്ലാതെ വിദ്യാരംഭ ചടങ്ങുകൾ നടക്കുമെന്ന് പ്രമുഖ ക്ഷേത്രങ്ങളിലെ അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും മിക്ക ക്ഷേത്രങ്ങളിലും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച്, കോവിഡ് പ്രോട്ടോകോൾ പ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കും.
Discussion about this post