ചെന്നൈ: ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഖുഷ്‌ബുവിനെ അറസ്‌റ്റ് ചെയ്‌തത്. മനുസ്‌മൃതി വിവാദത്തില്‍ വി.സി.കെ നേതാവ് തിരുമാവാലവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി.
മനുസ്‌മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി.സി.കെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്‌മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവാലവന്റെ പ്രസംഗം.
മനുസ്‌മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വി.സി.കെ നേതാക്കള്‍ക്കെതിരെ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു.
Discussion about this post